ഓപ്പൺ ഡാറ്റ ലാബിൽ ഇന്റേൺഷിപ്പ് അവസരങ്ങൾ

കാസറഗോഡ് സർക്കാർ കോളേജിൽ സംസ്ഥാന സർക്കാരിന്റെ പ്ലീസ് പ്രോജക്ടിന്റെ കീഴിൽ അനുവദിച്ച ഓപ്പൺ ഡാറ്റ ലാബിൽ പ്രതി മാസം 10,000 രൂപ നിരക്കിൽ പരമാവധി ഒരു വർഷത്തെ ഇന്റേൺഷിപ്പ് അവസരങ്ങളിലേക്ക് താഴെപ്പറയുന്ന യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം:

1. കമ്പ്യൂട്ടർ സയൻസ്/ഐടി/ഡാറ്റ സയൻസ് വിഷയങ്ങളിൽ കുറഞ്ഞത് ബിഎസ്‌സി/ ബിടെക് ബിരുദവും, പൈതൺ പ്രോഗ്രാമിങ്, ഡാറ്റ അനാലിസിസ് വൈദഗ്ദ്യവും ഉള്ളവർ – 2 ഒഴിവുകൾ.

2. എം.എസ്‌സി ജിയോളജിയോ തതുല്യ യോഗ്യതയും, ജിയോ-എൻവയർമെന്റൽ ഡാറ്റ കൈകാര്യം ചെയ്യുന്നതിൽ പരിചയമുള്ളവർ – 1ഒഴിവ്.

3. എംഎ ഇക്കണോമിക്സ് യോഗ്യതയും, ഇക്കണോമിക് ഡാറ്റ കൈകാര്യം ചെയ്യുന്നതിലുള്ള പരിചയവും – 1 ഒഴിവ്.

4. ഫിസിക്സ്/മാതമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലേതെങ്കിലും ബിരുദം അഥവാ ഉയർന്ന യോഗ്യതയും, ഡാറ്റ അനാലിസിസ്, കമ്പ്യൂട്ടർ പ്രോഗ്രാമിങ് വൈദഗ്ദ്യവും ഉള്ളവർ – 1 ഒഴിവ്.

താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ സഹിതം [email protected] എന്ന വിലാസത്തിൽ 2022 ജൂലൈ 15ന് അകം അപേക്ഷിക്കുക. അഭിരുചി, അഭിമുഖ പരീക്ഷകൾക്ക് വിധേയമായിരിക്കും തെരഞ്ഞെടുപ്പ്.

Leave a Reply