FYUGP 3RD SEMESTER COLLEGE TRANSFER RANK LIST

മൂന്നാം സെമസ്റ്റർ FYUGP,FYIMP ഇൻസ്റ്റിറ്റിയൂഷൻ ട്രാൻസ്‌ഫറിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ റാങ്ക് ലിസ്റ്റ് സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തിൽ 14.07.2025 (തിങ്കൾ) ന് രാവിലെ 10 മണിക്ക് ഹാജരാകേണ്ടതാണ് (ഒന്നിൽ കൂടുതൽ കോളേജുകളുടെ റാങ്ക് ലിസ്റ്റിൽ ഉൾപെട്ടിട്ടുണ്ടെങ്കിൽ നേരിട്ട് ഹാജരാകുന്നതിന് പകരം പ്രതിനിധിയെ അയക്കാവുന്നതാണ് ).പ്രവേശനം ഉറപ്പിച്ചതിന് ശേഷം മാത്രം നിലവിൽ പഠിച്ച് കൊണ്ടിരിക്കുന്ന കോളേജിൽ നിന്നും വിടുതൽ വാങ്ങി ട്രാൻസ്ഫർ ലഭിച്ച കോളേജിൽ 15.07.2025 തിയതി വൈകിട്ട് 5 മണിക്കുള്ളിൽ അഡ്മിഷൻ നേടേണ്ടതാണ്.14.07.2025 ന് രാവിലെ 10 മണിക്ക് ട്രാൻസ്ഫർ ചെയ്യേണ്ട കോളേജിൽ റിപ്പോർട്ട് ചെയ്യാത്തവർക്ക് അഡ്മിഷൻ ലഭിക്കുന്നതല്ല .

Leave a Reply