‘ആഭ 2021-2022’ കാസറഗോഡ് ഗവണ്മെന്റ് കോളേജ് യൂണിയൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി. ബേബി ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു.

‘ആഭ 2021-2022’ കാസറഗോഡ് ഗവണ്മെന്റ് കോളേജ് യൂണിയൻ മാർച്ച്‌ 10ആം തിയതി 1മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി. ബേബി ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഇൻചാർജ് ഡോ. ലിയാഖത് അലി യോഗത്തിൽ അദ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ്‌ അംഗം എം.സി. രാജു, സെനറ്റ്‌ അംഗം ഡോ. കെ. വിജയൻ, സ്റ്റാഫ് അഡ്വൈസർ ആസിഫ് ഇഖ്ബാൽ കാക്കശ്ശേരി, കണ്ണൂർ സേവകലാശാല യൂണിയൻ ജോയിൻ സെക്രട്ടറി സച്ചിൻ ചായോത്ത്‌ തുടങ്ങിയവർ സംസാരിച്ചു. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ആയിഷത്‌ മഹ്ഷൂമ യോഗത്തിൽ സ്വാഗതവും ഫൈൻ ആർട്ട്സ്‌ സെക്രട്ടറി സ്നിഗ്ദ ടി. പി. നന്ദിയും രേഖപ്പെടുത്തി.

Leave a Reply