
Dr. Vinayan T, 2018-2019 അധ്യയന വർഷത്തെ സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫിസർക്കുള്ള പുരസ്കാരം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയിൽ നിന്ന് ഏറ്റുവാങ്ങുന്നു. കാസറഗോഡ് ഗവണ്മെന്റ് കോളേജിൽ എൻ.എസ്.എസ്. പ്രോഗ്രാം ഓഫിസറായി പ്രവർത്തിക്കുമ്പോഴാണ് അദ്ദേഹത്തിന് പുരസ്കാരത്തിന് അർഹനാകുന്നത്. സാസംസ്ഥാനത്തെ മികച്ച എൻ.എസ്.എസ്. യൂനിറ്റിനുള്ള അവാർഡ് അദ്ദേഹം കാസറഗോഡ് ഗവണ്മെന്റ് കോളേജിന് വേണ്ടി ഏറ്റുവാങ്ങി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിലാണ് അവാർഡുകൾ വിതരണം ചെയ്തത്.
